വാഴക്കാട്: ജി എം യു പി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.എസ് എസ് ,യു.എസ് എസ് ജേതാക്കളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എം.കെ.സി.നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.പതിനാല് വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. അധ്യാപകനായ കെ.താഹിർ കുഞ്ഞ് വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലിം അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറുമ്മ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് എം.കബീർ, എസ്.എം.സി.ചെയർമാൻ മുസ്തഫ, അശ്റഫ് മലടിഞ്ഞിയിൽ, അധ്യാപകരായ ജറീഷ്, ബഷീർ, നസീറ, റിജു, വിമല, താഹിറ, താഹിർ കുഞ്ഞ്, ഹരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജമാലുദ്ധീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വാഴക്കാട് ജി.എം.യു പി സ്കൂളിൽ എൽ.എസ്.എസ്, യു.എസ് എസ് ജേതാക്കൾക്ക് ആദരം
