31.8 C
Kerala
Saturday, October 5, 2024

പുളിക്കൽ ഗ്രാമപഞ്ചായത്ത് കൊടികുത്തിപറമ്പിലുള്ള എംസിഎഫില്‍ ബെയ്‌ലിംഗ് മെഷീന്‍ സ്ഥാപിച്ചു

Must read

കൊടികുത്തിപറമ്പിലുള്ള എംസിഎഫില്‍ ബെയ്‌ലിംഗ് മെഷീന്‍ സ്ഥാപിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തിയാണ് മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. എംസിഎഫില്‍ സ്ഥാപിച്ച ബെയ്‌ലിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ നിര്‍വഹിച്ചു. പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മസേന മാസംതോറും ശേഖരിക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ബെയ്‌ലിംഗ് മെഷീന്‍ മുഖേന പ്രസ്സ് ചെയ്തു ചുരുങ്ങിയ സ്ഥല സൗകര്യത്തില്‍ സൂക്ഷിക്കുന്നതിനും ചെലവു കുറഞ്ഞ രീതിയില്‍ മാലിന്യം ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാനും സാധിക്കും.

ചടങ്ങില്‍ വികസനകാര്യ ചെയര്‍മാന്‍ സിദ്ധീഖ് കോന്തേടൻ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. എൻ അഷ്റഫ് ആശംസകളർപ്പിച്ചു. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേം പൂജ സ്വാഗതവും ഹരിത കർമ്മസേന പ്രസിഡന്റ് ശ്രീജ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ജീവനക്കാരും ഹരിത കർമ്മസേന അംഗങ്ങളും ഡ്രൈവർമാരും പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article