കൊണ്ടോട്ടി : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്‌സ് മീറ്റ് 2024 രണ്ടു ദിവസങ്ങളായി സ്‌കൂൾ മൈതാനത്ത് നടത്തിപരിപാടി പൂർവ്വ വിദ്യാർത്ഥിയും നാഷണൽ അത്‌ലറ്റിക് താരവുമായ ഷബീർ. എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ഷാം പതാക ഉയർത്തി. പ്രധാനദ്ധ്യാപകൻ പി. ടി. ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി, പി.ടി.എ പ്രസിഡന്റ് പി. ഡി. ഹനീഫ ആദ്യക്ഷത വഹിച്ചു , കായിക അദ്ധ്യാപകൻ എം.മർസൂക് ,വൈസ് പ്രിൻസിപ്പൽ പാലക്കൽ മുഹമ്മദ്,സ്റ്റാഫ് സെക്രട്ടറി മാരായ എം.വി. ഹനീഫ ,കെ.എസ്.രോഹിണി
,ശിഹാബ് എം.വി,പി. ടി. എ വൈസ് പ്രസിഡന്റ് ഫാബിസ്,തുടങ്ങിയവർ പ്രസംഗിച്ചു.”
ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്‌സ് മീറ്റ് നടത്തി
