31.8 C
Kerala
Saturday, October 5, 2024

വാഴക്കാട് CH ഹൈസ്കൂൾ ശാസ്ത്ര മേള -SCIQUEST 2024: നൂതന വിദ്യകളുടെ സംഗമമായി

Must read

വാഴക്കാട്: CHMKMH സ്കൂളിൽ സംഘടിപ്പിച്ച SCIQUEST-2024 ശാസ്ത്ര മേള വിദ്യാർത്ഥികളുടെ ശാസ്ത്രീയ കുതുഭലത്തിന് വേദിയായി. മേളയിൽ LKG മുതൽ 10 ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വിവിധ പ്രദർശനങ്ങളിലൂടെ അവരുടെ സാങ്കേതിക പരിജ്ഞാനം പ്രകടിപ്പിച്ചു.

സോളാർ എനർജി,റോബോട്ടിക്സ്,വനം സംരക്ഷണ മാർഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുതിയ ആശയങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

വിദ്യാർത്ഥികളുടെ ഉത്സാഹവും കണ്ടുപഠിക്കുന്ന മനോഭാവവും പ്രശംസിനീയമായിരുന്നു.
എളമരം യതീംഖാന എക്സിക്യൂട്ടീവ് അംഗം കെ. വി നഫീസ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ സ്കൂൾ മാനേജർ കെ. വി മുഹമ്മദ്‌, വ്യാപാര വ്യവസായ സമിതി സെക്രട്ടറി നൗഷാദ് വട്ടപ്പാറ, PTA പ്രസിഡന്റ്‌ ജാഫർ ഇരട്ടമുഴി തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്ക് സമ്മാനദാനവും നടന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article