31.8 C
Kerala
Saturday, October 5, 2024

എടവണ്ണപ്പാറയിൽ ബൈപ്പാസ് റോഡുകൾ സ്ഥാപിച്ച് ട്രാഫിക് പ്രശ്നം പരിഹരിക്കുക; സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനം

Must read

കണ്ണത്തുംപാറ : 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടന്ന സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനം കണ്ണത്തുംപാറ അവാജി ഓഡിറ്റോറിയത്തിൽ പി പി ആലിക്കുട്ടി നഗറിൽ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ: പ്രമോദ് ദാസ് ഉത്ഘാടനം ചെയ്തു. സി ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഏരിയ സെന്റർ അംഗങ്ങളായ കെ പി സന്തോഷ്, എം ശ്രീജിത്ത് ഏരിയ കമ്മിറ്റിയംഗം എ പി മോഹൻദാസ് വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് അനന്തയൂർ, എം പി അബ്ദുൽ അലി മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

എടവണ്ണപ്പാറയിൽ ബൈപ്പാസ് റോഡുകൾ സ്ഥാപിച്ച് ട്രാഫിക് പ്രശ്നം പരിഹരിക്കുക എന്ന പ്രമേയവും സമ്മേളനം പാസ്സാക്കി

സഖാക്കൾ എ നീലകണ്ഠൻ, സി ഭാസ്കരൻ മാസ്റ്റർ, വി കെ അശോകൻ, സി. കുമാരൻ, പി ഗംഗാധരൻ, മുഹമ്മദ് ഹുസൈൻ കെ പി, കോമളവല്ലി ഒ, ഷമീർ വാലില്ലാപ്പുഴ, എ പി അഭിനവ്, ഷിന്റു എളമരം എന്നിവരെ കമ്മിറ്റി അംഗങ്ങളായും ലോക്കൽ സെക്രട്ടറിയായി വി രാജഗോപാലൻ മാസ്റ്ററേയും സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article