31.8 C
Kerala
Saturday, October 5, 2024

ജാഗ്രത ജ്യോതി എൻഎസ്എസ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

Must read

ഒളവട്ടൂർ HIO ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസിന് കീഴിൽ നടന്ന ജാഗ്രത ജ്യോതി ക്യാമ്പയിൻ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ കെ കെ കുട്ടിയാലി സാഹിബ് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് എംടി മൊയ്തീൻകുട്ടി മാസ്റ്റർ ആദ്യക്ഷ്യം വഹിച്ചു.ക്യാമ്പയിൻ പോസ്റ്ററും ലഘുലേഖയും അവർ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ ടിസി എ നാസർ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, ക്യാമ്പസ് ശുചീകരണം, ഗാർഡൻ പരിപാലനം, കൃഷി പരിപാലനം, സന്നദ്ധ സംഘടനകളുടെ ആസ്ഥാന പരിസര ശുചീകരണം, സ്കൂൾ പരിസര പൊതു റോഡ് പരിസര ശുചീകരണം,ലഘുലേഖ വിതരണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. അധ്യാപകരായ എ ഗിരീഷ്, എം കെ മുഹ്സിൻ, മഷ്ഹൂദലി, നയന തുടങ്ങിയവരും വളണ്ടിയർ ലീഡർമാരായ മുഹമ്മദ് റഷാദ്, ഫാത്തിമ റിഫ്‌വാന, അസ്ലഹ് സൈൻ, അൽശിഫ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പസ് പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനവും നടന്നു. സ്കൂൾ ക്യാമ്പസ് പരിപൂർണ്ണമായും പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് ആയി പ്രഖ്യാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും വളണ്ടിയർമാർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികളും ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article