31.8 C
Kerala
Saturday, October 5, 2024

UDF പഞ്ചായത്ത് കമ്മിറ്റി ജന്മനാട്ടുകാരന് ജനകീയ വരവേൽപ്പ് നൽകി. ശ്രീ.ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.

Must read

മലപ്പുറം പാർലമെൻറ് എം.പിയും ജന്മനാട്ടുകാരനുമായ ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ എം പി ക്ക് വാഴക്കാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട്ട് രാജോജിത സ്വീകരണം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: എം കെ .സി നൗഷാദ്, വൈസ് പ്രസിഡണ്ട് ഷമീന എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.

ഷാഫി പറമ്പിൽ എം.പി സ്വീകരണ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം സംസ്ഥാന സെക്രട്ടറിയും Ex:എം.എൽ.എ യുമായ പാറക്കൽ അബ്ദുല്ല മുഖ്യാതിഥിയായി.ഇ.ടി.മുഹമ്മദ് ബഷീർ എം.പി. മുഖ്യ പ്രസംഗം നടത്തി

UDF വാഴക്കാട് പഞ്ചായത്ത് ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. കൺവീനർ മോട്ടമ്മൽ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

ടി.വി. ഇബ്രാഹിം MLA, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, കെ.പി.സി.സി മെമ്പർ റിയാസ് മുക്കോളി, കെ.എം.എ റഹ്മാൻ, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എം.സി.സിദ്ദീഖ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സി. നൗഷാദ്, വൈസ് പ്രസിഡണ്ട് ഷമീന എന്നിവർ സംസാരിച്ചു.

ഇ.ടി. ആരിഫ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article