30.8 C
Kerala
Saturday, October 5, 2024

ഗൈഡ്സ് & ആൻഡ് റോവർ വളണ്ടിയർമാർ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.

Must read

ഒളവട്ടൂർ എഛ് ഐ ഒ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് & റോവർ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിന ആഘോഷം ശ്രദ്ധേയമായി.

പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ റാലി, ലഹരി വിരുദ്ധ സന്ദേശ പ്രയാണം, റോഡ് സുരക്ഷാ ബോധവൽക്കരണം, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് സജീകരണം, കൃഷി പരിപാലനം, ക്യാമ്പസ് പരിസര ശുചീകരണം, തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു.

വാർഡ് മെമ്പർ കെ കെ കുട്ടിയാലി സാഹിബ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വ:. എം ടി. മൊയ്തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു

ഗിരീഷ് മാസ്റ്റർ, നയന ടീച്ചർ,വളണ്ടിയർമാരായ അനാമിക,മുഹമ്മദ് സിനാൻ,ലിയാന താജ്, ജുനൈന ഫാത്തിമ,അഭിനവ് തുടങ്ങിയവരും നേതൃത്വം നൽകി. അധ്യാപകരായ ടി സി നാസർ മാസ്റ്റർ, മഷൂദലി മാസ്റ്റർ, മുഹ്സിൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article