30.8 C
Kerala
Saturday, October 5, 2024

ശുചീകരണ യജ്ഞത്തിൽ പങ്കാളികളികളാകുകയും പാതയോരങ്ങളിൽ വേസ്റ്റ് ബോക്സുകൾ സ്ഥാപിക്കുകയും ചെയ്ത് സിസ്കോ ചീനിബസാർ

Must read

ചീനിബസാർ: വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ നല്ല നാട് എന്റെ നാട് സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിൽ സിസ്കോ ചീനിബസാറും പങ്കാളികളായി._
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന ക്യാമ്പയിനുമായി വാഴക്കാട് പരിസരങ്ങളിൽ ചീനിബസാറിൽ പ്രധാന പാതയോര ശുചീകരണ ദൗത്യത്തിൽ പങ്കാളികളാവുകയും പാതയോരങ്ങളിൽ വരുന്ന മാലിന്യം തുടർന്ന് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബോക്സുകൾ ക്ലബ്ബ്‌ സ്ഥാപിക്കുകയും ചെയ്തു.

സിസ്‌കോ ചീനിബസാർ പാതയോരങ്ങളിൽ സ്ഥാപിച്ച വെയ്സ്റ്റ് ബോക്സുകൾ ഇന്ന് നടക്കുന്ന ശുചീകരണ ദൗത്യത്തിന്റെ മാറ്റ് കൂട്ടിഎന്നും തുടർന്ന് ചപ്പ് ചവറുകൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വെക്കാൻ ഉപകാരപ്രദമാണെന്നും ക്ലബ്ബിന്റെ ഇത്തരം പ്രവർത്തനം മാതൃകാപരമാണെന്നും ചടങ് ഉത്ഘാടനം ചെയ്ത വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:എം കെ നൗഷാദ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ഷമീന സലിം അധ്യക്ഷതവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് റിയാസ് ടി,
ജനറൽ സെക്രട്ടറി അമീർ കെ.എം, മുസമ്മിൽ ടി, അർഷാദ് കെ ,അനസ് ബി സി, നവാസ് സി പി, ജാസിം സിപി, അനീസ് ടി കെ, ബാസിം ബികെ, ജസീം പി, ഷാസി അമാൻ തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article