30.8 C
Kerala
Saturday, October 5, 2024

സിപിഐഎം എടവണ്ണപാറ ലോക്കൽ സമ്മേളനത്തിന് പി പി ആലിക്കുട്ടി നഗറിൽ തുടക്കം

Must read

കണ്ണത്തുംപാറ : 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സമ്മേളനത്തിന് കണ്ണത്തുംപാറ അവാജി ഓഡിറ്റോറിയത്തിൽ പി പി ആലിക്കുട്ടി നഗറിൽ തുടക്കമായി. എടവണ്ണപാറ ലോക്കലിലെ മുഴുവൻ ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയാക്കിയാണ്ലോക്കൽ സമ്മേളനത്തിലേക്ക് കടന്നിരിക്കുന്നത്

വിവിധ ബ്രാഞ്ചിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്

സിപിഐഎം മുതിർന്ന നേതാവ് എ നീലകണ്ഠൻ പതാക ഉയർത്തുകയും ജില്ലാ കമ്മിറ്റി അംഗം എൻ പ്രമോദ് ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം എപി സച്ചിദാനന്ദനും അനുശോചന പ്രമേയം അഭിനവും അവതരിപ്പിച്ചു. സമ്മേളനത്തിന് സംഘാടകസമിതി ചെയർമാനായ വി കെ അശോകൻ സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി വി രാജാഗോപാലൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ശേഷം പുതിയ കമ്മറ്റിക്ക് രൂപം നൽകും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article