30.8 C
Kerala
Saturday, October 5, 2024

സ്നേഹപൊതിയും മുത്തശ്ശനൊരു മുത്തവും ” ലോക വൃദ്ധ ദിനം ആചരിച്ച് ബി ടി എം ഒ യു പി സ്കൂൾ

Must read

എളമരം :എളമരം ബി ടി. എം ഒ യു പി സ്കൂളിൽ സീഡ്‌ ക്ലബിന്റെ നേതൃത്വത്തിൽ ലോക വൃദ്ധ ദിനം ആചരിച്ചു. ആദ്യ കാല വൈക്കോൽ കർഷകനും നാട്ടിലെ മുതിർന്ന അംഗവും സ്കൂളിലെ ഊട്ടുപുര ജീവനക്കാരിയുടെ പിതാവുമായ നൂറ്റി ആറു വയസ്സുള്ള അഹമ്മദ്‌ക്ക യെ ആണ് സീഡ്‌ അംഗങ്ങളും അധ്യാപകരും ചേർന്ന് സ്നേഹ സമ്മാനം നൽകി ആദരിച്ചത്.

അദ്ദേഹത്തിന്റെ പേരക്കുട്ടികൾ അദ്ദേഹത്തിന് സ്നേഹ മുത്തവും നൽകി.പ്രായമായവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് മാസ്റ്റർ, സീഡ്‌ കോ-ഓർഡിനേറ്റർ സജ്‌ന വി പി എന്നിവർ സംസാരിച്ചു.

അതോടൊപ്പം ലോക വൃദ്ധ ദിനത്തെ കുറിച്ചുള്ള അറിവ് കുട്ടികളിലേക്ക് എത്തിക്കുന്നതിനു വ്യത്യസ്തമായ മത്സരവും സംഘടിപ്പിച്ചു.മുത്തശ്ശനോ മുത്തശ്ശിക്കോ ആശംസ നേർന്നു കൊണ്ട് സമ്മാനം നൽകുന്നതിന്റെ ഫോട്ടോ കുട്ടികൾ ക്ലാസ്സ്‌ ടീച്ചർക്ക് അയച്ചുകൊടുക്കുകയും മികച്ചവ സമ്മാനം നൽകുന്നതിനായി പരിഗണിക്കുകയും ചെയ്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article