27.8 C
Kerala
Saturday, October 5, 2024

പുളിക്കൽ പഞ്ചായത്ത് പകൽ വീട് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Must read

ആലുങ്ങൽ : പുളിക്കൽ പഞ്ചായത്ത് പകൽ വീടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. പരിപാടി പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനും, സമൂഹത്തിൽ അവരുടെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനുമാണ് അന്താരാഷ്ട്ര വയോജന ദിനം ലക്ഷ്യം വയ്ക്കുന്നത്. 1991മുതൽ യുണൈറ്റഡ്നേഷൻസിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം.

ആലുങ്ങൽ പരപ്പ് തോട് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കലാപരിപാടികൾ വയോജനങ്ങളും മെമ്പർമാരും ചേർന്ന് അവതരിപ്പിച്ചു.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article