25.8 C
Kerala
Friday, March 14, 2025

പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു

Must read

കുനിയിൽ: കുനിയിൽ പ്രഭാത് റീഡിംഗ് റൂം ലൈബ്രറിയുടെ അഭിമുഖ്യത്തിൽ കിഴുപറമ്പ് പഞ്ചായത്തിലെ കഥ കവിത തുടങ്ങിയ സാഹിത്യരചനകൾ നടത്തി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ സംഗമം ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പരിപാടി പ്രമുഖഎഴുത്തുകാരനും പത്രാധിപരുമായ ഇകെഎം പന്നൂർ ഉദ്ഘാടനം ചെയ്തു. പരന്ന വായനയാണ് എപ്പോഴും എഴുത്തിന്റെ ഊർജ്ജമായി വർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻ നമ്പൂതിരി, അഷ്‌റഫ്‌ കിഴുപറമ്പ്, ശിഹാബ് മാസ്റ്റർ, സഫറുള്ള കിഴുപറമ്പ്, സഗീർ മാസ്റ്റർ, നജ്ല പുളിക്കൽ രശ്മിടീച്ചർ, അബു വേങ്ങമണ്ണിൽ തുടങ്ങിയ എഴുത്തുകാർ സംഗമത്തിൽ എഴുത്ത് അനുഭവങ്ങൾ പങ്ക് വെച്ചു സംസ്ഥാനത്തെ ഇതരവായനശാലകൾക്കും നടപ്പാക്കാവുന്ന ഈ സംഗമം തികച്ചും മാതൃകയാണ് എന്ന് അമ്മാർ കിഴുപറമ്പ് ആമുഖഭാഷണത്തിൽ പറഞ്ഞു. ശ്രീ അബു വേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചചടങ്ങിന് ഷുക്കൂർ മാസ്റ്റർ സ്വാഗതവും അഷ്‌റഫ്‌ മുനീർ നന്ദിയും പറഞ്ഞു.

വായനശാല ഭാരവാഹികളായ പി ടി ഹുസൈൻ, പട്ടീരി പ്രഭാകരൻ, ഷൌക്കത്ത് മാസ്റ്റർ, റിഷാദ് കെ.ടി തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി.
എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറുകയുണ്ടായി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article