30.8 C
Kerala
Saturday, October 5, 2024

വാഴക്കാട് മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് പ്രൗഢമായി.

Must read

വാഴക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ മുന്നോടിയായി സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായ് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ നേതൃനിരയിൽ പെട്ടവരെ ഉൾപ്പെടുത്തി കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. മുണ്ടുമുഴി ഹെവൻസ് പ്രീ – സ്കൂൾ ഹെവൻസ് ഹാളിൽ സംഘടിപ്പിച്ച കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യുട്ടീവ് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ:സരിൻ.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുൻ ജന: സെക്രട്ടറി വി. എ. കരീം മുഖ്യപ്രഭാഷണം നടത്തി. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ദേവദാസ് ക്ലാസ് എടുത്തു. മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയുമാ കെ.എം.എ. റഹ്മാൻ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ മുതിർന്ന നേതാക്കൾ, പോഷക സംഘടന സംസ്ഥാന – ജില്ല – ബ്ലോക്ക് മണ്ഡലം നേതാക്കൾ, വാർഡ് -ബൂത്ത് കമ്മിറ്റി പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, ഡയറക്ടർമാർ എന്നിവർ ഉൾപ്പെട്ട ക്യാമ്പ് എക്സിക്യുട്ടീവ് ത്രി-തല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും, വാർഡ് കമ്മിറ്റികൾ സജീവമാക്കുന്നതിനും, ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ: കെ.പി മുജീബ് റഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ടി.ആലി ഹാജി, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ പി.കെ മുരളീധരൻ, സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഒ.വിശ്വനാഥൻ, സി.വി സക്കറിയ, മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ.കരീം എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ യു.കെ അസൈൻ മുണ്ടുമുഴി സ്വാഗതവും, ഷംസു മപ്രം സംഘടന പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു. മുസ്തഫ വാഴക്കാട് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article