30.8 C
Kerala
Saturday, October 5, 2024

വാഴക്കാട് പഞ്ചായത്ത് സ്കൂൾ കലോത്സവം എ എൽ പി എസ് പാലകുഴിയും , ജി എച്ച് എസ് ചാലിയപ്പുറവും ഓവറോൾ കിരിടം പങ്കിട്ടു

Must read

എടവണ്ണപ്പാറ – വാഴക്കാട് ഗ്രാമപഞ്ചായത്ത് എൽ പി വിഭാഗം സ്കൂൾ കലോത്സവം ജിഎച്ച്എസ് ചാലിയപ്പുറം സ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു.വാഴക്കാട് പഞ്ചായത്തിലെ 18 എൽ പി സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ ആണ് കലോത്സവത്തിൽ പങ്കെടുക്കാൻ കലോത്സവ വേദിയിൽ എത്തിച്ചേർന്നത്.

ചാലിയപ്പുറം സ്കൂൾ പ്രധാന അധ്യാപിക
കെ എസ് സിന്ധു സ്വാഗതം പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യാതിഥിയായി ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്രാ ശിവദാസൻ പങ്കെടുത്തു.വികസന കാര്യ സ്റ്റാറ്റിക് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി ,ബ്ലോക്ക് മെമ്പർ പി അബൂബക്കർ, കുഴിമുള്ളി ഗോപാലൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ, മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ,ജമീല യൂസഫ്, ശരീഫ് ചിങ്ങംകുളം, സരോജിനി ഓട്ടുപാറ ,പി ടി വസന്തകുമാരി ,എച്ച് എം ഫോറം നൗഷാദ് മാസ്റ്റർ, ശശി മാസ്റ്റർ, ഇന്ദിര ടീച്ചർ, അലി അബ്ദുറഹീം കെ എ ടി എഫ്, ഇമ്പ്ലിമെൻറ് ഓഫീസർ കെ ബീരാൻകുട്ടി ,സ്കൂൾ PTA പ്രസിഡണ്ട് സംഷീദ് മുത്തു , ആസിഫ് മാസ്റ്റർ, ശ്രീനാഥ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജനറൽ വിഭാഗം ഓവറോൾ കിരിടം എ എൽ പി എസ് പാലകുഴിയും , ജി എച്ച് എസ് ചാലിയപ്പുറവും പങ്കിട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article