അനന്തായൂർ : സിപിഐ എം മധുരയിൽ വച്ച് നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ അനന്തായൂർ നോർത്ത് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ കെ എം മുഹമ്മദ് അധ്യക്ഷത വഹിച്ചു .രജനി രക്ത സാക്ഷി പ്രമേയവും ,പത്മ സേനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രദീപ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ അലി മാസ്റ്റർ, ടി ഫൈസൽ, രതീഷ് കുമാർ, എ പി ഫയാസ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെഎം മുഹമ്മദിനെ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സിപിഐഎം അനന്തായൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായി കെഎം മുഹമ്മദ് സമ്മേളനം തെരഞ്ഞെടുത്തു
