30.8 C
Kerala
Saturday, October 5, 2024

സോളിഡാരിറ്റി ഫാമിലി മീറ്റ് ‘യൂത്ത് കഫേ’ നാളെ

Must read

‘Enlightening the Way, Manifesting izzath’ സോളിഡാരിറ്റി ‘യൂത്ത് കഫേ’ നാളെ

സോളിഡാരിറ്റി ഫാമിലി മീറ്റ് ‘യൂത്ത് കഫേ’ നാളെ വൈകീട്ട് മുതല്‍ കൊയപ്പത്തൊടി സ്‌കൂള്‍ ക്യാംപസില്‍

എടവണ്ണപ്പാറ: കുടുംബബന്ധങ്ങളെ ധാര്‍മികതയിലൂന്നി ഊട്ടിയുറപ്പിക്കാനും സംസ്‌കരിക്കാനും ലക്ഷ്യമിട്ട് ‘Enlightening the Way, Manifesting izzath’ എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് ‘യൂത്ത് കഫേ’ സെപ്റ്റംബര്‍ 29 ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ വാഴക്കാട് കൊയപ്പത്തൊടി ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സോളിഡാരിറ്റി വാഴക്കാട്, അരീക്കോട് ഏരിയ കമ്മിറ്റികള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ സമീപ പഞ്ചായത്തുകളില്‍ നിന്നായി അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി പ്രത്യേകം കിഡ്‌സ് സോണും വിപുലമായ സംവിധാനങ്ങളുമാണ് സ്‌കൂള്‍ ക്യാംപസില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://docs.google.com/forms/d/e/1FAIpQLScGh0oWjiqDjFmQwFeHGzf58UnQTpIfqB_z2ZS5QJSRy700qQ/viewform?usp=pp-_url എന്ന ലിങ്കിലോ, 8089708638, 9496364490 എന്നീ നമ്പറുകളിലോ രജിസ്റ്റര്‍ ചെയ്യാമെന്നും ഭാരവാഹികള്‍ പറഞ്ഞു.

യൂത്ത് കഫേ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലി ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന് അധ്യക്ഷത വഹിക്കും. ‘ഫാമിലി ഫസ്റ്റ്’ എന്ന സെഷനില്‍ മലര്‍വാടി ജില്ലാ കോര്‍ഡിനേറ്റര്‍ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കല്‍ ക്ലാസെടുക്കും. നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഫാമിലി ടിപ്‌സ്, ഫസ്റ്റ് എയ്ഡ്’ സെഷന് ഐ.ആര്‍.ഡബ്ല്യു സ്റ്റേറ്റ് കണ്‍വീനര്‍ ബഷീര്‍ ശര്‍ഖി നേതൃത്വം നല്‍കും.

‘കുട്ടികളോടൊപ്പം’ എന്ന സെഷനില്‍ കണ്ണൂര്‍ യെസ് അക്കാദമി ഡയറക്ടര്‍ നിസ്താര്‍ കീഴുപറമ്പ് കുട്ടികളുമായി സംവദിക്കും. കുടുംബ ബജറ്റ് എങ്ങനെ പ്ലാന്‍ ചെയ്യാം എന്ന വിഷയത്തില്‍ സംഗമം മാനേജിങ് ഡയറക്ടര്‍ അഷ്ഫാഖ് ശാന്തിഗ്രാം ക്ലാസെടുക്കും. സമാപന സെഷന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി സ്വാലിഹ് ചേന്ദമംഗല്ലൂര്‍ നേതൃത്വം നല്‍കും. യുവ ബിസിനസുകാര്‍ക്കായി സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 6ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘യൂത്ത് ബിസിനസ് കോണ്‍ക്ലേവിന്റെ’ രജിസ്‌ട്രേഷന്‍ കൗണ്ടറും സമ്മേളന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജസീം സുല്‍ത്താന്‍, അരീക്കോട് ഏരിയ പ്രസിഡന്റ് സമീറുള്ള, വാഴക്കാട് ഏരിയ പ്രസിഡന്റ് അമാന്‍ മുണ്ടുമുഴി, അബീഷ് കുനിയില്‍,സഹീര്‍ പണിക്കരപ്പുറായ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article