വാഴക്കാട് – നിലമ്പൂർ എം എൽ എ പി വി അൻവറിനെതിരെ സി പി ഐ എമിൻ്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. സി പി ഐ എം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട്ടങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ താക്കീത് നൽകിക്കൊണ്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. വാഴക്കാട്ടങ്ങാടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം സിപിഐഎം ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ അലി മാസ്റ്റർ, രതീഷ് കുമാർ, ശ്രീകാന്ത്, പനക്കൽ കുഞ്ഞഹമ്മദ്, സിപിഐഎം ചീനി ബസർ ബ്രാഞ്ച് സെക്രട്ടറി ബാവ, റസാഖ് ചെറുവട്ടൂർ, തുടങ്ങിയവർ നേതൃത്വം നൽകി
പി വി അൻവർ എംഎൽഎ യുടെ രാഷ്ട്രീയ വഞ്ചനക്കെതിരെ നാടാകെ പ്രതിഷേധം
