27.6 C
Kerala
Friday, March 14, 2025

കിഴുപറമ്പ് ജിവിഎച്ച്എസ്എസ് ൽ കായികമേളക്ക് പ്രൗഢമായ തുടക്കം

Must read

കിഴുപറമ്പ്: കൗമാര കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി കിഴുപറമ്പ് ജിവിഎച്ച്എസ്എസ് ൽ നടത്തുന്ന കായികമേള ” SPORTIF ” 2K24 ന് പ്രൗഢമായ തുടക്കം. പിടിഎ പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ പ്രിയംവദ കെ.എസ്. ഒളിമ്പിക്സ് ടോർച്ച് തെളിയിച്ചു. ചടങ്ങിന് സ്വാഗതം പറഞ്ഞു.

സ്കൂൾ ലീഡർ മിൻഹ കെ.എം. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായിക താരങ്ങൾ പങ്കെടുത്ത മാർച്ച് പാസ്റ്റ്, ദീപ ശിഖ പ്രയാണം എന്നിവ പരിപാടിക്ക് കൊഴുപ്പ് നൽകി.
എസ്എംസി ചെയർമാൻ എംഇ ഫസൽ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ പ്രവീൺ കെ ,ഹെഡ്മാസ്റ്റർ കെ.സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് എം കെ അഫ്സൽ ബാബു , പിടിഎ അംഗം കെ ടി അൻവർ തുടങ്ങിയവർ സംബന്ധിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടത്തിയ കായിക മേളയിൽ കുട്ടികൾ വർധിതമായ ആവേശത്തിലാണ് മാറ്റുരച്ചത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള ഇന്ന് (വ്യാഴം)സമാപിക്കും. മേളയുടെ ഭാഗമായി നാച്വർ ക്ലബ്ബ് , സൈക്കോ സോഷ്യൽ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനവും വിൽപയും നടന്നു.

അധ്യാപകരായ സി.കെ. പ്രവിൺ, ടി. സുരേഷ് ബാബു, കെ.സൈഫുദ്ധീൻ, പി.കെ. പ്രകാശൻ, കെ. പ്രിയ, കെ.റസിയ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article