30.8 C
Kerala
Saturday, October 5, 2024

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും, ആര്യാടൻ ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണവും, പ്രശസ്തി പത്ര സമർപ്പണവും സംഘടിപ്പിച്ചു.

Must read

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദിൻ്റെ രണ്ടാം ചരമ വാർഷികമായ സപ്തംബർ 25 ന്
ആര്യാടൻ അനുസ്മരണവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ_ മുൻകാല നേതാക്കൾക്ക് ആര്യാടൻ മുഹമ്മദിൻ്റെ സ്മരണാർത്ഥമുള്ള പ്രശസ്തി പത്രസമർപ്പണവും,ചെറുവട്ടൂർ ഉൽപംകടവിൽ ELRIO അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് സി.കെ. കമ്മു പ്രശസ്തി പത്രം വായിച്ചു .ആര്യ ഫൗണ്ടേഷൻ പഞ്ചായത്ത് ചെയർമാൻ ബീരാൻകോയ ഊർക്കടവ് സ്വാഗതവും, കൺവീനർ മാനുട്ടി കുനിക്കാടൻ നന്ദിയും പറഞ്ഞു.

മുൻകാല നേതാക്കളായ കെ.സി.സേതുമാധവൻ, സി.കെ. ഇസ്മായിൽ മാസ്റ്റർ, സി.കെ.സി.മുഹമ്മദ്, ടി.പി. റഹ്മത്തലി വാഴക്കാട്, പി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് മുൻ മണ്ഡലം പ്രസിഡണ്ട് മാരായ സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ മുരളീധരൻ, ഡി.സി.സി മെമ്പർ എം.മാധവൻ ‘ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഒ.വിശ്വനാഥൻ, സി.വി സക്കറിയ, ബീരാൻകുട്ടി ചെറുവായൂർ എന്നിവർഷാൾ അണിയിച്ച് സ്വീകരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീന, സ്ഥിരം സമിതി അധ്യക്ഷൻ തറമ്മൽ അയ്യപ്പൻകുട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സി. എ കരിം, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സി.വി.സക്കറിയ, ബ്ലോക്ക് പഞ്ചായത്തംഗം ആദം ചെറുവട്ടൂർ, ജവഹർ അഹമ്മദ് കുട്ടി മാവൂർ, കെ.സി.സേതുമാധവൻ, സി.കെ. ഇസ്മായിൽ മാസ്റ്റർ, സി.കെ.സി.മുഹമ്മദ്, ടി.പി. റഹ്മത്തലി വാഴക്കാട്, പി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മുൻ മണ്ഡലം പ്രസിഡണ്ടു മാരായ സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ മുരളീധരൻ, ഡി.സി.സി മെമ്പർ എം.മാധവൻ ‘ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഒ.വിശ്വനാഥൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് യു കെ അസൈൻ , മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഹമീദ് ഊർക്കടവ്, പി.രവീന്ദ്രനാഥ്,ഷംസു മപ്രം, പി. കെ ആലിക്കോയ, സുനിൽകുമാർ, സുരേന്ദ്രൻ, അൽ ജമാൽ നാസർ, വിനു, സംസ്കാര സാഹിതി ചെയർമാൻ എ.കെ മുഹമ്മദ് കുട്ടി, വാർഡ് പ്രസിഡണ്ട് റിയാസ് വാഴക്കാട്, പോഷക സംഘടന നേതാക്കൾ, വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി അനുസ്മരണ പരിപാടികളിൽ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article