30.8 C
Kerala
Saturday, October 5, 2024

CPIM എടവണ്ണപ്പാറ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സമാപിച്ചു: എ.പി. ഹരിദാസനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Must read

എടവണ്ണപ്പാറ : സി.പി.ഐ.എം എടവണ്ണപ്പാറ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം സ: എരമംഗലത്ത് അറുമുഖൻ നഗറിൽ നടന്നു. സമ്മേളനത്തിന് സ: കെ.പി. കുട്ട്യാലി പതാക ഉയർത്തി. വത്സരാജൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സദാനന്ദൻ രക്തസാക്ഷി പ്രമേയവും വത്സരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി സ: പി.കെ. മോഹൻദാസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

വി. രാജഗോപാലൻ, നീലകണ്ഠൻ, വി.കെ. അശോകൻ, സി. ഭാസ്കരൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു.

സമ്മേളനത്തിൽ എ.പി. ഹരിദാസനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article