30.8 C
Kerala
Saturday, October 5, 2024

മപ്രം സ്നേഹ സ്പർശം വനിതാ ചാരിറ്റബിൾ സൊസൈറ്റി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Must read

മപ്രം : സ്നേഹ സ്പർശം വനിതാ ചാരിറ്റബിൾ സൊസൈറ്റിമപ്രം,മഞ്ചേരി ജനറൽ ആശുപത്രിസഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും ,ഓമാനൂര് CHC,വാഴക്കാട് CHC എന്നിവയുടെയുംസംയുക്താ ഭിമുഖ്യത്തിൽ വാഴക്കാട് പഞ്ചായത്തിലെ മപ്രം ഹയാത്തുദ്ദീൻ മദ്രസയിൽ വെച്ച് സൗജന്യ നേത്ര തിമിരശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. 9 മണിക്ക് ആരംഭിച്ച ക്യാമ്പ് 1.30 ന് അവസാനിച്ചു.ക്യാമ്പിൽ 80ൽ കൂടുതൽ രോഗികൾ പങ്കെടുത്തു.ഇവരിൽ നിന്ന് തിരഞ്ഞെടുത്ത 20 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ക്കായി മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ഡോക്ടർമാർ റഫർ ചെയ്തു .ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ചെയ്ത രോഗികളെ തുടർ ചികിൽസക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക്റഫർ ചെയ്തു.57ൽ കൂടുതൽ രോഗികൾക്ക് കണ്ണട നിർദ്ദേശിക്കപ്പെടുകയും ചെയ്തു.

അന്ധതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു രോഗമാണ് തിമിരം. ഇത് നേരത്തെ കണ്ടെത്തിപരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത് അങ്ങനെ അന്ധതയുടെ തോത് ഗണ്യമായി കുറക്കുക എന്നതാണ് ക്യാമ്പ് നടത്തിയതിന്റെ പ്രധാന ലക്ഷ്യം.

സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സ്നേഹ സ്പർശംവനിതാ ചാരിറ്റബിൾ സൊസൈറ്റി നിരവധിജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
ജുവൈരിയ ആബിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷാന സുബൈർ സ്വാഗതം ആശംസിച്ചു.കബീർ എറക്കോടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിദ്ദീഖ് പൊന്നാട്, മുത്തുക്കോയ തങ്ങൾ,ഹരിദാസൻ മപ്രം ,ഷംസു മപ്രം, മുഹമ്മദ് ഹുസൈൻ , ചീക്കപ്പക്കപ്പള്ളി മജീദ് ,സലീം കുന്നത്ത് ,ആശ വർക്കേഴ്സ് തുടങ്ങിയവർ. ആശംസകൾ നേർന്നു. മുംതാസ് ബീഗം നന്ദി പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article