എടവണ്ണപ്പാറ – തമിഴ്നാട് മധുരയിൽ വച്ച് നടക്കുന്ന സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30,ഡിസംബർ 1 തീയതികളിൽ എടവണ്ണപ്പാറ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വച്ച് വിപുലമായി നടത്തുന്നതിന്റെ ഭാഗമായി എടവണ്ണപ്പാറ എം സി മാളിൽ ചേർന്ന് സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ പി സന്തോഷ് അധ്യക്ഷനായ യോഗത്തിൽ സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനരേഖ അവതരിപ്പിച്ചു. വിവിധ വർഗ്ഗ ബഹുജന സംഘടന നേതാക്കൾ യോഗത്തിൽ സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുവാനും ദീപശിഖ പതാകജാഥ കുട്ടി ജാഥകൾ സംഘടിപ്പിക്കുവാനും,സഖാവ് സീതാറാം യെച്ചൂരി നഗറിൽ പൊതു സമ്മേളനം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ജനറൽ കൺവീനറായി രാജഗോപാലൻ മാസ്റ്റർ,ചെയർമാൻ കുട്ടിഹസൻ ആക്കോട്, ട്രഷർ ഭാസ്കർ മാസ്റ്റർ എന്നിവരെ സ്വാഗതസംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു
സിപിഐഎം കൊണ്ടോട്ടി ഏരിയ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ എടവണ്ണപ്പാറയിൽ; സ്വാഗതസംഘം രൂപീകരിച്ചു
