27.6 C
Kerala
Friday, March 14, 2025

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിൽ തിളങ്ങി എൻ എസ് എസ് വളണ്ടിയർമാർ

Must read

ഒളവട്ടൂർ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ഒളിമ്പിക്സിന് തുടക്കമായി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ വി പി അബ്ദുൽ നാസിർ സാഹിബിന് സ്കൂളിന്റെ ഉപഹാരം പി ടി എ പ്രസിഡന്റ്‌ അഡ്വ എം ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ നൽകി.

സ്പോർട്ടീവ് 2024 കായിക മത്സരങ്ങൾ ഡോക്ടർ VP നാസർ ഉത്ഘാടനം ചെയ്തു. കായിക അദ്ധ്യാപകൻ ടി പി അബ്ദുൽ ഗഫൂർ സാറിന് എൻ എസ് എസ് യൂണിറ്റ് ഒരുക്കിയ ആദരവും അദ്ദേഹം നൽകി. പ്രിൻസിപ്പൽ ടി കെ ഹംസ മാസ്റ്റർ പതാക ഉയർത്തി.

പി ടി എ പ്രസിഡന്റ്‌ അഡ്വ: എം ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ അദ്യക്ഷ്യത വഹിച്ചു. മാർച്ച്‌ പാസ്സ്റ്റ്, രെജിസ്ട്രേഷൻ, റിഫ്രഷ്മെന്റ്, ഭക്ഷണ വിതരണം, ട്രാക്ക്, ജംബിങ് സെക്ടർ, ത്രോ സെക്ടർ തുടങ്ങി വിവിധ മേഖലകളിൽ എൻ എസ് എസ് വളന്റിയർമാർ നേതൃത്വം നൽകി.

ഹെഡ് മാസ്റ്റർ കെ അബ്ദുൽ അസീസ് മാസ്റ്റർ, പി ടി എ ഭാരവാഹികൾ ആയ കെ സി ഗഫൂർ, എം മജീദ് ബാവ അദ്ധ്യാപകർ ആയ കെ അബൂബക്കർ, സെബാസ്ട്യൻ, വാസു ദേവ ശർമ, എംകെ ഗഫൂർ, ഷിഹാബുദീൻ, അബ്ദു സമദ് തുടങ്ങിയവർ വിവിധ ഉപഹാരങ്ങൾ നൽകി. സഈദ് മാസ്റ്റർ, നിസാർ മാസ്റ്റർ, സി അബ്ദു റഷീദ് മാസ്റ്റർ, ടിസി നാസർ മാസ്റ്റർ, എ ഗിരീഷ് മാസ്റ്റർ, എംകെ മുഹ്സിൻ മാസ്റ്റർ, ലീഡർമാരായ അൽശിഫഎം കെ, ഫാത്തിമ റിഫവന കെ എന്നിവരും നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article