30.8 C
Kerala
Saturday, October 5, 2024

കെ.എം അബ്ദുള്ള മെമ്മോറിയൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: CPIM ചീനി ബസാർ ബ്രാഞ്ച് സമ്മേളനം

Must read

വാഴക്കാട്: CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായിട്ടുള്ള ചീനി ബസാർ ബ്രാഞ്ച് സമ്മേളനം സ: അടുവാട് ഉസൈൻ നഗർ എടശ്ശേരി ക്കുന്നിൽ സമാപിച്ചു.

സമ്മേളനം CPIM കൊണ്ടോട്ടി ഏരിയാ കമ്മിറ്റി അംഗം സഖാവ് എം സലാഹ് ഉത്ഘാടനം ചെയ്തു. CPIM വാഴക്കാട് ലോക്കൽ സെക്രട്ടറി സ: സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ: എം.പി അബ്ദുൽ അലി മാസ്റ്റർ, സ : ടി ഫൈസൽ, സ : പനക്കൽ,സ : എ.പി ഫയാസ് , മുൻ ബ്രാഞ്ച് സെക്രട്ടറി സ: ഫിൻസർ തുടങ്ങിയർ സമ്മേളനത്തിൽ സംബന്ധിച്ചു.

CPIM ചീനി ബസാർ ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് ബാവയെ (അഹമ്മദ് കുട്ടി) സമ്മേളനം ഐക്യ ഖണ്ഡേന തെരഞ്ഞെടുത്തു.

കെ.എം അബ്ദുള്ള മെമ്മോറിയൽ റോഡിൻ്റെ നിലവിലെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article