30.8 C
Kerala
Saturday, October 5, 2024

വാഴക്കാട് പി.എച്ച്.സി. ഗുണനിലവാരത്തിൽ ഒന്നാമത്; ആശുപത്രിക്ക് NQAS ദേശീയ അംഗീകാരവും

Must read

സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകാരവും, ഒരു ആശുപത്രിയ്ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 187 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് NQAS അംഗീകാരവും 12 സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചു.

വാഴക്കാട് പി.എച്ച്.സി. 95.83% സ്‌കോറോടെ ഉയര്‍ന്ന നേട്ടമുണ്ടാക്കി. മറ്റ് പ്രധാന ആശുപത്രികളായ കോട്ടയം സി.എച്ച്.സി. കൂടല്ലൂര്‍ (89.67%), എറണാകുളം സി.എച്ച്.സി. രാമമംഗലം (93.09%), തിരുവനന്തപുരം പി.എച്ച്.സി. ആനാട് (93.57%), ഇടുക്കി പി.എച്ച്.സി. കുമളി (92.41%), കെ.പി. കോളനി (92.51%), പി.എച്ച്.സി. പെരുവന്താനം (93.37%), പാലക്കാട് പി.എച്ച്.സി. അടക്കാപുത്തൂര്‍ (93.57%), കണ്ണൂര്‍ പി.എച്ച്.സി മൊറാഴ (94.97%), കാസര്‍ഗോഡ് പി.എച്ച്.സി കുമ്പഡാജെ (94.37%) എന്നിവയും NQAS അംഗീകാരം നേടി.

കൂടാതെ, കണ്ണൂര്‍ പി.എച്ച്.സി. കതിരൂര്‍ 93.52% സ്‌കോറോടെ പുന:അംഗീകാരം കരസ്ഥമാക്കി. ഇതോടെ 82 ആശുപത്രികള്‍ പുന:അംഗീകാരം നേടിയിട്ടുണ്ട്.

നിലവില്‍, 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 126 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ NQAS അംഗീകാരം നേടിയിട്ടുണ്ട്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article