30.8 C
Kerala
Saturday, October 5, 2024

അനുഭവ സമ്പത്തുകൊണ്ടും നിശ്ചയദാർഢ്യത്തിലും ഒരുകാലത്ത് എടവണ്ണപ്പാറ നയിച്ച വ്യപാരി പൗര പ്രമുഖർ ഒത്തുകൂടുന്ന ‘ഒത്തുടൽ’ പ്രൗഢമായി

Must read

എടവണ്ണപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാടിന്റെ പ്രകൃതി രമണീയത തൊട്ടറിഞ് 60 വയസ്സിന് മുകളിലുള്ള വ്യാപാരികൾക്കായി സംഘടിപ്പിച്ച ഒത്തുകൂടൽ അവിസ്മരണീയമായ കൂടിച്ചേരലുകൾക്ക് ഇടയായി

വയനാട് ഓക്സി ഹട്ട് റിസോർട്ടിൽ സംഘടിപ്പിച്ച ഒത്തുകൂടൽ പരിപാടി മുൻ യൂണിറ്റ് ജനറൽ സെക്രട്ടറിയും എടവണ്ണപ്പാറയിലെ പൗര പ്രമുഖനുമായ കെഎം ചെറിയാപ്പു ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഒത്തുകൂടൽ പരിപാടിയിൽ എടവണ്ണപ്പാറ യുടെ പഴയകാല ചരിത്രം , വ്യാപാര മേഖലയിലെ അന്നത്തെയും ഇന്നത്തെയും വ്യത്യാസവും ,വ്യതിയാനവും പഴയകാല ചരിത്രം അഴവിറക്കിയും വ്യത്യസ്തമായ ഒരു നവ്യനുഭൂതി സമ്മാനിച്ചു

എടവണ്ണപ്പാറയിലെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കച്ചവട ശൃംഖലയെ പറ്റിയുള്ള വിവരണം വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ഉന്നദാതികാരി സമിതി അംഗം അപ്പൂട്ടി മാസ്റ്റർ അവതരിപ്പിച്ചു

യൂണിറ്റ് പ്രസിഡണ്ട് കൈരളി ബിച്ചാപ്പു ‘ഞാനറിയുന്ന എടവണ്ണപ്പാറ’ എന്ന നാമകരണത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു

ചടങ്ങിൽ നിഷ കുഞ്ഞു ,മാക്സ് മജീദ്, കനകമഹൽ ഷാജഹാൻ ,സമാൻ മുസ്തഫ, റുമാന കബീർ, അതീഖ് വാഴക്കാട് ,അബ്ദുസമദ്,
അബു ഹാജി ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു ചടങ്ങിന് മുൻഷാദ് നവീന നന്ദിയും പറഞ്ഞു എടവണ്ണപ്പാറയിലെ 60നും മുകളിലുള്ള അമ്പതോളം വ്യാപാരികളാണ് ചടങ്ങിൽ സന്നിഹിതരായത്

ഫോട്ടോ: എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച 60 വയസ്സിനും മുകളിലുള്ള വ്യാപാരികളുടെ ഒത്തുടൽ എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി കെ എം ചെറിയാപ്പു ഉദ്ഘാടനം ചെയ്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article