ചെറുവട്ടൂർ : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വാഴക്കാട് ലോക്കൽ കമ്മിറ്റിയിലെ ചെറുവട്ടൂർ ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എം ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. സി വേലായുധൻ പതാക ഉയർത്തി. പി അബ്ദുറഹ്മാൻ അധ്യക്ഷനായ സമ്മേളനത്തിൽ രാമദാസൻ എംപി രക്തസാക്ഷി പ്രമേയവും, എൻ അയ്യപ്പൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.റസാക്ക് മണ്ണറോട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി ഫൈസൽ, അബ്ദുൽ അലി മാസ്റ്റർ, പനക്കൽ കുഞ്ഞഹമ്മദ്, എപി ഫയാസ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറിയായി ബ്രാഞ്ച് റസാഖ് മണ്ണറോട്ടിനെ തെരഞ്ഞെടുത്തു
സിപിഐഎം ചെറുവട്ടൂർ ബ്രാഞ്ച് സമ്മേളനം റസാഖ് മണ്ണറോട്ടിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു
