31.8 C
Kerala
Saturday, October 5, 2024

ഈത്താർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഏവിയേഷൻ എടവണ്ണപ്പാറയിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Must read

എടവണ്ണപ്പാറ: ഏവിയെഷൻ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ പ്രൗഡ പാരമ്പര്യമുള്ള ഈത്താർ ഗ്രൂപ്പിന്റെ ആദ്യ വിദ്യാഭ്യാസ സംരംഭമായ ഈത്താർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഏവിയേഷൻ എടവണ്ണപ്പാറ കോഴിക്കോട് റോഡിലുള്ള അറഫ ടവറിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിനൊപ്പം യുവ സമൂഹത്തെ പുതിയ ലോകത്തേക്ക് സഞ്ചരിക്കുവാൻ പ്രാപ്തമാക്കുന്ന കോഴ്സുകളായ എവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക് &സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ മാനേജ്മെന്റ് ഇത്തരം കോഴ്സുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.

ഇത്താർ ഗ്രൂപ്പ് എം ഡി മുബഷിർ പാലശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീർ എംപി യും, കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം വിഎസ് കെ തങ്ങൾ മുക്കോടും നിർവഹിച്ചു.

അഡ്വ. എം കെ നൗഷാദ് (പ്രസിഡണ്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത്), ഇളങ്കയിൽ മുംതാസ് (പ്രസിഡണ്ട് ചീക്കോട് ഗ്രാമപഞ്ചായത്ത്), കെ.പി സഈദ് (വൈസ് പ്രസിഡന്റ് ചീക്കോട് ഗ്രാമപഞ്ചായത്ത്), സിവി സക്കരിയ, (വാർഡ് മെമ്പർ വാഴക്കാട് ഗ്രാമപഞ്ചായത്ത്), പി. അബൂബക്കർ (മെമ്പർ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്), ആദം ചെറുവട്ടൂർ (മെമ്പർ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്), മുജീബ് മാസ്റ്റർ (മുസ്ലിംലീഗ് വാഴക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി), ജയ്സൽ എളമരം (വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ), എ പി മോഹൻദാസ് (സിപിഐ (എം) കൊണ്ടോട്ടി ഏരിയ കമ്മിറ്റി മെമ്പർ), ഉമ്മർകോയ (ഡയറക്ടർ ഇത്താർ ഇൻസ്റ്റിറ്റ്യൂട്ട്), അഹമ്മദ് കബീർ തങ്ങൾ കൊന്നാര്, അമീർ സഖാഫി, ഉമ്മർ കോയ ( ഡയറക്ടർ-വികെസി സ്മാർട്ട് ടെക് ) അബ്ദുൽ അലി മാസ്റ്റർ എംപി, ഫൈസൽ മാസ്റ്റർ, അൽജമാൽ നാസർ, സി കെ കമ്മു മാസ്റ്റർ, മീർ ഹാഫിസ് സി. കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷംന എൻ സി (പ്രിൻസിപ്പൽ ഇത്താർ ഇൻസ്റ്റിറ്റ്യൂട്ട്), സ്വാഗതവും,സഫ പർവിൻ കെ വി (അക്കാദമി കൗൺസിലർ ഇത്താർ ഇൻസ്റ്റിറ്റ്യൂട്ട്) നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article