31.8 C
Kerala
Saturday, October 5, 2024

എം.എം. ലോറൻസിന്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

Must read

എടവണ്ണപ്പാറ: അന്തരിച്ച സിപിഐഎം നേതാവ് എം.എം. ലോറൻസിന്റെ നിര്യാണത്തിൽ എടവണ്ണപ്പാറയിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. സാധാരണക്കാരായ തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും, ഇടത്തരക്കാരുടെയും ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച, താഴെക്കിടയിലെ തൊഴിലാളികളെ ഏകീകരിച്ച് അവരുടെ അവകാശങ്ങൾക്കായി സമരങ്ങൾ നടത്തി ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എം.എം. ലോറൻസ്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ലോറൻസ് സഖാവ്, തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ ക്രൂരമായ മർദ്ദനങ്ങൾ അനുഭവിക്കുകയും ദീർഘകാലം തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. തൊഴിലാളി വർഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്.

സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ യോഗത്തിൽ സ്വാഗതം പറഞ്ഞു.  എ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. സി.വി. സക്കറിയ, സി. സുബ്രഹ്മണ്യൻ, കരിം എളമരം, സദാശിവൻ, കെ. സുരേഷ് കുമാർ, സി. ഭാസ്കരൻ മാസ്റ്റർ, കെ.പി. കുട്ട്യാലി, വി.കെ. അശോകൻ, ഇ. ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article