31.8 C
Kerala
Saturday, October 5, 2024

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ വാഴക്കാട് പഞ്ചായത്ത് തല നിർവഹണസമിതി യോഗം ചേർന്നു.

Must read

വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് തല നിർവഹണസമിതി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഷമീന സലീം അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. റഫീഖ് അഫ്സൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, പഞ്ചായത്ത് മെമ്പർമാരായ സി.വി. സക്കറിയ, സി. പി.ബഷീർ മാസ്റ്റർ, ശരീഫ ചിങ്ങംകുളം, പി. ടി.വസന്തകുമാരി, സുഹറ, ജന്ന, സാബിറ, സരോജിനി, കോമള, ജമീല, നവകേരളം ആർ.പി. കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു.

വാഴക്കാട് പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഐ.ലാലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നിസ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ്, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ ജലാൽ, കൃഷി ഓഫീസർ റൈഹാനത്ത്, ആർ.പി.ഹാരിസ്, ജൈസൽ എളമരം, ഷിബു അനന്തായൂർ, അബ്ദുൽ ലത്തീഫ്, മണ്ണറോട്ട് ഫാത്തിമ, വില്ലേജ് ഓഫീസ് പ്രതിനിധി, യുവജന സംഘടന പ്രതിനിധികൾ, ക്ലബ്‌ പ്രതിനിധികൾ, അംഗനവാടി പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article