31.8 C
Kerala
Saturday, October 5, 2024

മാലിന്യ മുക്ത കേരളത്തിനായ് ജനകീയ ക്യാമ്പയിൻ: പുളിക്കൽ പഞ്ചായത്തിൽ നിർവഹണ സമിതി യോഗം ചേര്‍ന്നു

Must read

മാലിന്യമുക്ത നവകേരളത്തിനായ് ജനകീയ ക്യാമ്പയിൻ 2024 ഒക്ടോബർ 2 (ഗാന്ധി ജയന്തി ദിനം) മുതൽ 2025 മാർച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെ സംഘടിപ്പിക്കാനുള്ള നിർവഹണസമിതി യോഗം പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്നലെ ചേർന്നു. പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.
നവകേരള മിഷൻ ആർ.പി കൃഷ്ണദാസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ‘സ്വച്ചതാ ഹി സേവാ ‘ പ്രതിജ്ഞ ചൊല്ലലിന് ശുചിത്വ മിഷൻ ആർ.പി. മുഹ്സിന നൂറുൽ അമീൻ നേതൃത്വം നൽകി.

കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ വിജയൻ , വിവിധ സ്കൂളൂകളിൽ നിന്നുള്ള പ്രധാനധ്യാപകർ,കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച്. ഐ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, വിവിധ വാർഡ് മെമ്പർമാർ,സിഡിഎസ് ചെയർപേഴ്സൺ, വിവിധ നിർവഹണ ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ, ഹരിതകർമസേന പ്രസിഡന്റ്, ആശ വർക്കർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

യോഗത്തിൽ മാലിന്യമുക്ത ശുചിത്വ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കിയതിന് ജില്ലാ സമിതിയുടെ പ്രശംസ പത്രം പഞ്ചായത്തിന് ലഭിച്ചത് സെക്രട്ടറിയിൽ നിന്നും ഏറ്റുവാങ്ങി.
പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഓലശ്ശേരി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ടി സുഹ്റ ചേലാട്ട് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article