വാഴക്കാട് : ലോക മുള ദിനത്തോടനുബന്ധിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ മുള ചരിതം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.മുളയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോക മുള ദിനത്തിൽ സീഡ് ക്ലബ് പരിപാടി ആസൂത്രണം ചെയ്തത്. മുളകളുടെ പ്രത്യേകതകൾ, ഗുണങ്ങൾ, ചരിത്രം, വിവരണം, മുളപ്പാട്ട് എന്നിവ ഉൾപ്പെടുത്തി സീഡ് ക്ലബ്ബ് അംഗങ്ങൾ മുള ചരിതം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.സ്കൂൾ അങ്കണത്തിൽ നടുന്നതിനായി സീഡ് ക്ലബ് അംഗങ്ങൾ സ്കൂളിലേക്ക് മുള തൈകൾ നൽകി. പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ തൈകൾ ഏറ്റു വാങ്ങി.ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്, സീഡ് കോ ഓർഡിനേറ്റർ സജ്‌ന വി.പി,അബ്ദുൽ മജീദ് കെ,സീഡ് അംഗങ്ങളായ ഇഷാന ജന്നത്ത്, റിദ ഫാത്തിമ, സഫ ഫാത്തിമ,മുഹമ്മദ് റസാൻ, മുഹമ്മദ് അനസ്, മുഹമ്മദ് ശാദിൻ എന്നിവർ പങ്കെടുത്തു.
മുള ചരിതം:എളമരം ബി ടി എം ഒ യു പി സ്കൂളിൽ ലോക മുള ദിനമാചരിച്ച് സീഡ് ക്ലബ്
