ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ CPIM കൊണ്ടോട്ടി ഏരിയാ സെൻ്റർ അംഗം സ: കെ.പി. സന്തോഷ് ഉപഹാരം നൽകി അനുമോദിച്ചു, ലോക്കൽ സെക്രട്ടറി വി.രാജഗോപാലൻ മാസ്റ്റർ, ലോക്കൽ സെൻ്റർ അംഗം വി.കെ . അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ: പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു
ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ. രാധാകൃഷ്ണനെ CPIM വെട്ടത്തൂർ ബ്രാഞ്ച് അനുമോദിച്ചു
