30.8 C
Kerala
Saturday, October 5, 2024

തൃക്കളയൂർ തണൽ ജനസേവനകേന്ദ്രത്തിൽ സൗജന്യ അസ്ഥിബലക്ഷയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Must read

കുനിയിൽ : കോഴിക്കോട് മൈക്രോ ലാബും, തൃക്കളയൂർ തണൽ ജനസേവന കേന്ദ്രവും സംയുക്തമായാണ് സൗജന്യ ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് തൃക്കളയൂർ തണൽ ജനസേവ കേന്ദ്രത്തിൽ നടത്തിയത്. 45 വയസ്സ് കഴിഞ്ഞ വിട്ടുമാറാത്ത പുറംവേദന, കൈ വേദന, നടുവേദന എന്നീ അസുഖമുള്ളവരും 50 വയസ്സിന് മുകളിൽ അസ്ഥി പൊട്ടൽ സംഭവിച്ചവർ, രാവിലെ ഉണരുമ്പോൾ സന്ധിവേദനയോ മരവിപ്പോ അനുഭവപ്പെടുന്നവർ തുടങ്ങീ അസുഖമുള്ളവരായിരുന്നു പ്രധാനമായും പരിശോധനയ്ക്ക് എത്തിയത്. ആയിരം രൂപയിലധികം ചിലവ് വരുന്ന അസ്ഥി രോഗ ബലനിർണ്ണയ ടെസ്റ്റിന് മുൻകൂട്ടി ബുക്ക് ചെയ്ത നൂറോളം പേർ ക്യാമ്പിന് എത്തിയിരുന്നു. പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ. സൈബീൻ അഹമ്മദ് സഗീർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

തണൽ ജനസേവന കേന്ദ്രം പ്രസിഡണ്ടും കീഴുപറമ്പ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ മുഹമ്മദ് അസ്‌ലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുറഹ്മാൻ, ഫാസിൽ അലി.ഇ, പി.കെ ശിഹാബുദ്ദീൻ, പി.കെ മുസ്തഫ, ആസാദ്.പി, മുസ്തഫ കല്ലായി, വി.ശരീഫ് മാസ്റ്റർ, തൗഫീഖ് അസ്‌ലം, ലബീബ്.പി, വി.പി കമറുദ്ദീൻ, കെ.അബ്ദുസമദ്, മുബഷിർ.എം, നാദിൽ.വി, നിസാർ അഹമ്മദ്.വി, അബൂബക്കർ വട്ടപ്പൊയിൽ, ഹസീന.വി, എന്നീ വളണ്ടിയർമാർ ക്യാമ്പിന് നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article