മൊറയൂർ : വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്ന ലൈഫ് 24 ക്യാമ്പിന് മൊറയൂർ വി എച്ച് എം ഹൈസ്കൂളിൽ തുടങ്ങി.യൂണിസെഫും എസ് എസ് കെയും സംയുക്തമായി മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നത്. വിവിധ സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി
മുഹിയുദീൻ അലി,ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചർ, കൊണ്ടോട്ടി ബി ആർ സി യിലെ ബിപിസി ജയ്സല സിപി, ശശി കെ സി,ഉൻമേഷ് കുമാർ, സുനന്ദ, എം ഷീബ
തുടങ്ങിയവർ സംസാരിച്ചു.
മൊറയൂർ വി എച്ച് എം ഹൈസ്കൂളിൽ ലൈഫ് 24 ക്യാമ്പിന് തുടക്കം
