31.8 C
Kerala
Saturday, October 5, 2024

ടൈം വേൾഡ് റെക്കോർഡ് ജേതാവിനെ ആദരിച്ചു

Must read

കൊണ്ടോട്ടി :150 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള കഴിവ് ,50 രാജ്യങ്ങളുടെ ഔട്ട് ലൈൻ മാപ്പുകൾ നോക്കി രാജ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടിൽ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകൾ തുടങ്ങിയ വ്യത്യസ്ത കഴിവുകൾ സ്വന്തമാക്കിയാണ് ടൈം വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന തലത്തിൽ നൽകുന്ന ഉജ്ജ്വല ബാല്യ പുരസ്‌കാരം ജേതാവ് കൂടിയാണ് ഇ. എം.ഇ. എ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി നവജ്യോത്.

സ്കൂളിന്റെ ആദരവ് ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ ,പി. ടി. എ പ്രസിഡന്റ്പി. ഡി. ഹനീഫ പുളിക്കൽ എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ പി. എം.റഫീഖ് ,കെ.എം.ഇസ്മായിൽ, നാട്ടുകാർ കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article