31.8 C
Kerala
Saturday, October 5, 2024

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണം ഇന്ന് ; അതിജീവനത്തിന്റെ ഓണം

Must read

ലോകമെങ്ങുമുള്ള മലയാളികൾ സന്തോഷത്തോടെ തിരുവോണത്തെ വരവേൽക്കുകയാണ്. ഓരോ മനുഷ്യരും ഗതകാല സ്മരണകൾ ഒരുമിച്ച് ഓണം ആഘോഷിക്കുന്നു. ജാതിയും മതവും ഇല്ലാതെ, ഉള്ളവരുടെയോ ഇല്ലാത്തവരുടെയോ വ്യത്യാസമില്ലാതെ, മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

ഓണം എന്നും മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവം. പൂക്കളം ഒരുക്കി, ഓണക്കോടിയണിഞ്ഞ്, ഓണസദ്യയൊരുക്കി നാടും ലോകമെങ്ങുമുള്ള മലയാളികളും ഓണക്കൂട്ടായ്മയിൽ ഒന്നിക്കുന്നു. അത്തം മുതൽ തുടങ്ങുന്ന ഈ ഒരുക്കങ്ങൾ പത്താം നാൾ തിരുവോണ ദിനത്തിൽ ആഘോഷങ്ങളോടെ അവസാനിക്കും.

ഐതിഹ്യപ്രകാരം, മഹാബലി രാജാവിനെ വരവേൽക്കുന്ന ദിനമാണ് തിരുവോണം. മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണെന്നാണ് വിശ്വാസം, അത് ഓർത്ത് ഈ ദിവസം മലയാളികൾ സ്നേഹവും ഒത്തുചേരലും പങ്കിടുന്നു.

കേരളത്തിന്റെ പ്രധാന കാർഷികോത്സവം കൂടിയാണ്ണം ഓണം ഇത്തവണ കൂടുതൽ പ്രത്യേകമാണ്. ഈ വർഷം, ദുരന്തത്തിന്റെ ആഴങ്ങളിൽ നിന്ന് മടങ്ങി വന്ന മലയാളികൾക്ക് ഇത് അതിജീവനത്തിന്റെ ഓണമാണ്. വനാടിന്റെ ദുരന്തങ്ങളും അതിജീവനത്തിന്റെ ഓർമകളും പങ്കുവച്ചാണ് മലയാളികൾ ഇത്തവണത്തെ ഓണാഘോഷം.

യുവധാരയുടെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article