സിപിഐഎം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ സിപിഐഎം വാഴയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചന യോഗവും സംഘടിപ്പിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സ. പ്രേമചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിപിഐഎം വാഴയൂർ ലോക്കൽ സെക്രട്ടറി സ. MCP കൃഷ്ണൻ സ്വാഗതം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി , സാമൂഹിക, സംസ്‍കാരിക പ്രതിനിധികൾ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കക്കോവ് വാർഡ് മെമ്പർ പി കെ ബാലകൃഷ്ണൻ നന്ദി രേഖപെടുത്തി സംസാരിച്ചു.
അനുശോചന യോഗവും മൗനജാഥയും സംഘടിപ്പിച്ചു
