30.8 C
Kerala
Saturday, October 5, 2024

CPIM വാഴക്കാട് ലോക്കൽ സമ്മേളനം ആക്കോട് കുളങ്ങരയിൽ

Must read

വാഴക്കാട് : CPIM 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള വാഴക്കാട് ലോക്കൽ സമ്മേളനം 2024 ഒക്ടോബർ 20, 21 തീയതികളിൽ ആക്കോട് കുളങ്ങരയിൽ വെച്ചു നടത്താൻ CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.

പ്രതിനിധി സമ്മേളനം ഒക്ടോബർ 20 ന് കുളങ്ങരയിൽ സ: പുളിയംതൊടി ഇസ്മായിൽ നഗറിലും, പൊതുസമ്മേളനം ഊർക്കടവ് സ: കൊടിയേരി ബാലകൃഷ്ണൻ നഗറിലും നടക്കുന്നതായിരിക്കും.

ഒക്ടോബർ 11 ന് പതാക ദിനമായും, ഒക്ടോബർ 19 ന് പതാക ജാഥ സ: പുളിയംതൊടി അബൂബക്കർ മാസ്റ്ററുടെ വീട്ടിൽ നിന്നും, കൊടിമരജാഥ സ: എം.ആർ അപ്പു ചക്കാലക്കൽ എന്നിവരുടെ വീട്ടിൽ നിന്നും ആരംഭിച്ച് സമ്മേളന നഗരിയിൽ സംഗമിക്കും

സമ്മേളനം വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ കൺവീനറായി CPIM വാഴക്കാട് ലോക്കൽ സെക്രട്ടറി സ: സുരേഷ് കുമാർ അനന്തായൂർ, ചെയർമാനായി സ: ബാബു ആക്കോട്, ട്രഷററായി സ: ടി ഫൈസൽ കൽപള്ളി എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പ്രകടനവും, റെഡ് വളണ്ടിയർ മാർച്ചും സംഘടിപ്പിക്കും. സമ്മേളനത്തിൻ്റെ പ്രചാരണാർത്ഥം വിവിധ ബ്രാഞ്ചുകളിൽ അനുബന്ധ കലാകായിക പരപാടികൾ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം അറിയിച്ചു.

CPIM കൊണ്ടോട്ടി ഏരിയ സമ്മേളനം 2024 നവം: 30, ഡിസം:1 തിയ്യതികളിലായി എടവണ്ണപ്പാറയിൽ വച്ച് നടക്കും. മലപ്പുറം ജില്ലാ സമ്മേളനം 2024 ഡിസം: 28,29,30 താനൂരിലും സംസ്ഥാ സമ്മേളനം 2025 ഫെബ്രു: കൊല്ലത്തുവച്ചുമാണ് നടക്കുന്നത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article