കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ ഗ്രീൻ ഗാർഡിയൻസ് പദ്ധതിക്ക് തുടക്കം കുറിച്ചു.സമ്പൂർണ്ണ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയുമായി സഹകരിച്ച് മാലിന്യ സംസ്കരണത്തെക്കുറിച്ച് വീടുകളിൽ ബോധവൽക്കരണം നടത്തുന്ന പദ്ധതിയാണ് ഗ്രീൻ ഗാർഡിയൻസ്.
300 വീടുകളിൽ വളണ്ടിയർമാർ പ്രത്യേക ബ്രോഷർ നൽകി ബോധവൽക്കരണം നടത്തും.
പദ്ധതിയുടെ ഉദ്ഘാടനം ഹയർസെക്കൻഡറി ഹാളിൽ നടന്ന ചടങ്ങിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ കെ കുട്ട്യാലി ബ്രോഷർ എൻ എസ് എസ് ലീഡർമാർക്ക് നൽകി പ്രകാശനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് എം മജീദ് ബാവ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദീകരണം എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ടി സി എ നാസർ മാസ്റ്റർ അവതരിപ്പിച്ചു. ചടങ്ങിൽ അധ്യാപകരായ സി കെ മുഹമ്മദ്,കെ പി മുഹമ്മദ് ബഷീർ, എം കെ മുഹ്സിൻ, ഒ നൗഷാദ്, എ ഗിരീഷ് ,എ മഷൂദലി , കെ ആർ നയന , പി കെ സാജിത , പി ടി ശിഖ സംബന്ധിച്ചു. എൻഎസ്എസ് വളണ്ടിയർമാരായ എം കെ അൽഷിഫ , കെ മുഹമ്മദ് റഷാദ് , അസ്ലഹ് സൈൻ, കെ എ ഫാത്തിമ റിഫ് വാന എന്നിവർ നേതൃത്വം നൽകി.
ഗ്രീൻ ഗാർഡിയൻസ് പദ്ധതിക്ക് ഒളവട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
