30.8 C
Kerala
Saturday, October 5, 2024

ആഡംബര വാഹനങ്ങളിൽ അതിരുവിട്ട ഓണാഘോഷം; ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്

Must read

ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനവുമായി അഭ്യാസം കാണിക്കുന്നത് പതിവ് കാഴ്ചയായിക്കൊണ്ടിരിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ നടുറോഡില്‍ നടത്തിയ വാഹന അഭ്യാസം, മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് കാരണമായി.

ഫറൂഖ് കോളേജിലെ ചില വിദ്യാര്‍ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും അപകടത്തിലാക്കുന്ന രീതിയില്‍ നടത്തിയ അഭ്യാസമാണ് ഇപ്പോള്‍ വിവാദത്തില്‍. ഇന്നലെ ഉണ്ടായ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരവധി ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാര്‍ഥികള്‍ റോഡുകളില്‍ ഇറങ്ങിയത്. വാഹനത്തിന്റെ ഡോറുകളിലും മുകളില്‍ ഇരുന്നുമുള്ള യാത്രകളും മറ്റ് അഭ്യാസ പ്രകടനങ്ങളും കാണപ്പെടുന്നുണ്ട്. വാഹനങ്ങള്‍ ഓടിച്ച വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നോയെന്നത് പരിശോധിച്ചു വരുന്നു. ലൈസന്‍സ് ഉണ്ടെങ്കില്‍ അത് റദ്ദാക്കുന്നതിനും ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്.

അഭ്യാസത്തിനായി ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളും മോട്ടോര്‍ വാഹനവകുപ്പ് പരിഗണനയില്‍ വച്ചിരിക്കുന്നു. ഫോക്‌സ്‌വാഗണ്‍ പോളോ, ഔഡി, മഹീന്ദ്ര ഥാര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയുള്‍പ്പെടെ നിരവധി വാഹനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ റോളുകളിലേക്ക് ഇറങ്ങിയത്. ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article