വാഴക്കാട് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടത്തിയ ഓണം വിപണി പഴം- പച്ചക്കറി വിപണന ചന്ത വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ റഫീഖ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത് അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ റൈഹാനത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുറഹ്മാൻ മാസ്റ്റർ, ശരീഫ ചിങ്ങംകുളത്തിൽ,മൂസക്കുട്ടി,സുഹറ മപ്രം എഡിസി മെമ്പർമാരായ കെ ആലി, എം അമീർ അലി, വി കെ അശോകൻ, സദാശിവൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ അജയൻ , കൃഷി അസിസ്റ്റന്റ് മാരായ സത്താർ, സുഹൈബ എന്നിവരും പങ്കെടുത്തു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ “ഓണസമൃദ്ധി 2024 കർഷക ചന്ത”
