27.8 C
Kerala
Saturday, October 5, 2024

സി പി ഐ എം വാലില്ലാപുഴ ബ്രാഞ്ച് സമ്മേളനം സ. പാലപ്ര മുഹമൂദ് നഗറിൽ നടന്നു

Must read

വാലില്ലാപുഴ : സി പി ഐ എം വാലില്ലാപുഴ ബ്രാഞ്ച് സമ്മേളനം സ. പാലപ്ര മുഹമൂദ് നഗറിൽ നടന്നു. മുതിർന്ന പാർട്ടി അംഗം ചോലയിൽ സാമി പതാക ഉയർത്തി. സമ്മേളനത്തിന്റെ ഉദ്‌ഘാടനം സ. ബാലകൃഷ്ണൻ പള്ളിക്കൽ നിർവഹിച്ചു. രക്തസാക്ഷി പ്രമേയം ഷമീർ ആയംകുടിയും അനുശോചന പ്രമേയം സിന്ധു സുരേഷും അവതരിപ്പിച്ചു.

സമ്മേളനത്തെ അഭിവാദ്യം അർപ്പിച്ച് ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ മാസ്റ്റർ, ലോക്കൽകമ്മറ്റി അംഗങ്ങളായ സി. ഭാസ്കരൻ മാസ്റ്റർ, വി. കെ. അശോകൻ, സി. കുമാരൻ എന്നിവരും സംസാരിച്ചു.

സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ചോലയിൽ സുരേഷ് ബാബുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article