27.8 C
Kerala
Saturday, October 5, 2024

സ്നേഹ ഭവന നിർമ്മാണത്തിലേക്ക് തുക സമാഹരിച്ച് ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം

Must read

കൊണ്ടോട്ടി :ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കൊണ്ടോട്ടി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവന നിർമ്മാണത്തിലേക്ക് കൊട്ടപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കൈ കോർത്തു.ഹയർ സെക്കണ്ടറി യൂണിറ്റ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വളണ്ടിയേഴ്സ് സമാഹരിച്ച
56000 രൂപ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ ഡോ:എം. വിനയകുമാർ സ്കൗട്ട് ആൻ്റ് ഗൈഡ്സ് കൊണ്ടോട്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീ അനൂപ് മാസ്റ്റർക്ക് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ സക്കീർ പാലാട്ട് അധ്യക്ഷനായിരുന്നു. ഹയർ സെക്കൻഡറി വിഭാഗം റോവർ സ്കൗട്ട് ലീഡർ എ യൂസഫ് മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു.സ്നേഹ ഭവന നിർമ്മാണത്തിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ച വളണ്ടിയറായ ആയിശ ഹനിയയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

മലപ്പുറം ജില്ല സ്കൗട്ട് ട്രെയിനർ ശ്രീ വേണുഗോപാൽ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സുബൈദ ടീച്ചർ,അക്കാദമിക്ക് കോർഡിനേറ്റർ റബീല ടീച്ചർ,വിനോജ് മാസ്റ്റർ, ബൈജു,യൂണിറ്റ് സ്കൗട്ട് ആൻ്റ് ഗൈഡ്സ് വളണ്ടിയേഴ്സ് എന്നിവ സംബന്ധിച്ചു.ഹയർസെക്കൻഡറി വിഭാഗം ഗൈഡ്സ് ലീഡർ ശ്രീമതി എൻ സഹല ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article