പുളിക്കൽ: ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തൊഴിലിടങ്ങളിൽ സുരക്ഷിതരായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് എം എസ് എം മദീനത്തുൽ ഉലൂം അറബിക് കോളേജ് യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന ദഅവ: ശില്പശാല അഭിപ്രായപ്പെട്ടു. മാനസികവും ശാരീരകവുമായ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ തലത്തിൽ തന്നെ നടപടികളുണ്ടാകണം.
സുരക്ഷ ഉറപ്പ് വരുത്തേണ്ടവർ തന്നെ അരാചകത്വം വിതക്കുന്ന സാഹചര്യം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ശില്പശാല അഭിപ്രായപ്പെട്ടു.
വിദ്യാർഥികൾക്കിടയിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നത്തിൻ്റെ ഭാഗമായി മദീനത്തുൽ ഉലൂം അറബിക് കോളജ് എം എസ് എം സംഘടിപ്പിച്ച ശില്പശാല കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ. യു.) സെക്രട്ടറി ഹനീഫ് കായക്കൊടി ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊ. കെ. പി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു, ശില്പശാല കോർഡിനേറ്റർ ഡോ. ടി. പി. മുഹ്‌തസിം ബില്ല, റഹീബ് തോട്ടത്തിൽ, ഡോ മൂസ പരയിൽ, സൈഫുദ്ദീൻ സ്വലാഹി, ജസീം അരൂർ, നബീൽ തെന്നല തുടങ്ങിയവർ സംസാരിച്ചു.
തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കണം. എം എസ് എം
