27.8 C
Kerala
Saturday, October 5, 2024

ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ. രാധാകൃഷ്ണന് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആദരം

Must read

ദേശീയ അധ്യാപകദിനതോടനുബന്ധിച്ച് മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയ വാഴക്കാട് പഞ്ചായത്ത് വെട്ടത്തൂർ സ്വദേശി പള്ളിക്കുത്ത് രാധാകൃഷ്ണനെ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

കേരളത്തിൽ നിന്നും രണ്ടുപേർക്കാണ് ഈ അവാർഡ് ലഭിച്ചത്. കോഴിക്കോട് ഗവ: ഐ ടി ഐയിലെ സീനിയർ ഇൻസ്ട്രക്റ്ററാണ് പള്ളിക്കുത്ത് രാധാകൃഷ്ണൻ.
കഴിവും ആത്മാർത്ഥതയും ഒത്തിണങ്ങിയ, നാടിൻ്റെ അഭിമാനമായി മാറി ദേശീയ അവാർഡിനർഹനായ പി.കെ. രാധാകൃഷ്ണനെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം മെമെറ്റോ നൽകിയും, മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ.കരീം ഷാൾ അണിയിച്ച് അനുമോദിച്ചു.

മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് പി.കെ.മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, കെ.ടി. ഷിഹാബ്, ട്രഷറർ എം.മുഹമ്മദ് ബഷീർ, വാർഡ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രതിനിധി ഹംസത്തലി വാഴക്കാട്, സംസ്കാര സാഹിതി മണ്ഡലം ചെയർമാൻ എ.കെ.എം.കുട്ടി, മഹിള കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി യമുന, ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.അലി. യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ വെട്ടത്തൂർ ,പ്രവാസി കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ വലിയ മംഗലത്ത്, രാമചന്ദ്രൻ വെട്ടത്തൂർ എന്നിവർ സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article