തിരു നബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ കമ്മിറ്റി നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു
എടവണ്ണപ്പാറ വലില്ലാപുഴയിൽ നിന്ന് ആരംഭിച്ച നബിദിന റാലി വാഴക്കാട് സമാപിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി, സി എം മൗലവി വാഴക്കാട്, സി കെ അബ്ദുറഹ്മാൻ മുസ്ലിയാർ, സി ബഷീർ മാസ്റ്റർ വാഴക്കാട്, വൈ പി നിസാർ ഹാജി നബിദിന റാലിക്ക് നേതൃത്വം നൽകി
സമാപന സംഗമത്തിൽ എസ് വൈ എസ് എടവണ്ണപ്പാറ ഓർഗനൈസേഷൻ സെക്രട്ടറി സി അമീർഅലി സഖാഫി വാഴക്കാട് പ്രഭാഷണം നടത്തി
കേരള മുസ്ലിം ജമാഅത്ത് വാഴക്കാട് സർക്കിൾ നബിദിന റാലി സംഘടിപ്പിച്ചു
