30.8 C
Kerala
Saturday, October 5, 2024

വെട്ടത്തൂര്‍ സ്വദേശി പി.കെ രാധാകൃഷ്ണന് ദേശീയ അധ്യാപക അവാര്‍ഡ് നൽകി രാഷ്ട്രപതി

Must read

എടവണ്ണപ്പാറ: ഈ വര്‍ഷത്തെ മികച്ച ഐടിഐ അധ്യാപകനുള്ള ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ എടവണ്ണപ്പാറ വെട്ടത്തൂര്‍ സ്വദേശിയും കോഴിക്കോട് ഗവ. ഐടിഐയിലെ സീനിയര്‍ ഇന്‍സ്ട്രക്ടറുമായ രാധാകൃഷ്ണന്‍ പി.കെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ദേശീയതലത്തില്‍ നടക്കുന്ന ദീര്‍ഘകാല നൈപുണ്യ വികസന പരിശീലന പദ്ധതികളിലെ അദ്ധ്യാപകര്‍ക്കായി 9 ദേശീയ പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോഴിക്കോട് ഗവ. ഐടിഐയിലെ ഫിറ്റര്‍ ട്രേഡിലെ അദ്ധ്യാപകനായ വെട്ടത്തൂർ പള്ളിക്കുത്ത് രാധാകൃഷ്ണന്‍ പി.കെ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള ബ്ലെന്‍ഡഡ് ലേണിംഗ് രീതിയില്‍ പരിശീലനം നല്‍കി ശ്രദ്ധ നേടിയിട്ടുള്ള അദ്ധ്യാപകരിലൊരാളാണ്. ലോക്ക് ഡൌണ്‍ കാലത്ത് ഇദ്ദേഹത്തിന്റെ നൂതന പരിശീലന രീതി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായിരുന്നു. കൂടാതെ അഖിലേന്ത്യാ തലത്തില്‍ ഫിറ്റര്‍ ട്രേഡിലേക്കുള്ള എന്‍.സി.വി.ഇ.ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലെ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഐടിഐ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുകയും പ്രളയകാലത്ത് വാസയോഗ്യമല്ലാതായ വീടുകള്‍ വാസയോഗ്യമാക്കുന്നതിനായി വ്യാവസായിക പരിശീലനവകുപ്പ് ആവിഷ്‌കരിച്ച നൈപുണ്യ കര്‍മ്മസേനയുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article