30.8 C
Kerala
Saturday, October 5, 2024

ഭിന്നശേഷി സൗഹൃദ ലൈബ്രറി സേവനങ്ങൾ പങ്ക് വെക്കാൻ ധാരണ.

Must read

പുളിക്കൽ: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ലൈബ്രറി സേവനങ്ങൾ കൂടുതൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതിയിൽ ലഭ്യമാക്കാൻ
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജും, ഭിന്നശേഷിക്കാരുടെസമുദ്ധാരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന റിവാഡ് ഫൗണ്ടേഷനും പരസ്പരം കൈകോർക്കുന്നു. കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വിലപ്പെട്ട സേവനങ്ങൾ നടത്തികൊണ്ടിരിക്കുന്ന റിവാഡ്, കേരള നദ് വത്തുൽ മുജാഹിദിൻ (കെ.എൻ.എം)ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. കാഴ്ച പരിമിതരായ വ്യക്തികൾക്ക് പുസ്തകങ്ങൾ വായിച്ച് റെക്കോർഡ് ചെയ്ത് ഓഡിയോ പുസ്തക രൂപത്തിലാക്കി റിവാഡിന് ലഭ്യമാക്കലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. മദീനത്തുൽ ഉലൂം അറബിക് കോളേജ് റീഡേഴ്സ് ഫോറം അംഗങ്ങളാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഭിന്നശേഷി സൗഹൃദ റീഡിങ് സോഫ്റ്റ്‌വെയറുകൾ, മൊബൈൽ ആപ്പുകൾ, ബ്രെയ്ൽ ലിപിയിലുള്ള പുസ്തകങ്ങൾ, ശ്രവണ സഹായികൾ, റാമ്പുകൾ തുടങ്ങി ഒട്ടേറെ സേവനങ്ങൾ ഇതിനകം തന്നെ കോളേജിലെ ശെയ്ഖ് സായിദ് സെൻട്രൽ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

സെമിനാറുകൾ , വായനാ മത്സരങ്ങൾ, ആസ്വാദന കുറിപ്പുകൾ തയ്യാറാക്കൽ, ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കാൻ ഇരുകൂട്ടരും തയ്യാറാക്കിയ കരാർ പ്രകാരം ധാരണയായിട്ടുണ്ട്.

കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൻ്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. KP അബ്ദുറഷീദ് നിർവഹിച്ചു. ലൈബ്രേറിയൻ റഹീബ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. റിവാഡ് ഫൗണ്ടേഷൻ ചെയർമാൻ എം. ശബീർ കൊടിയത്തൂർ ആമുഖ ഭാഷണം നടത്തി. ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് മാസ്റ്റർ പ്രൊജക്ട് വിശദീകരണം നിർവഹിച്ചു. ശിഹാബുദ്ധീൻ കെ. ടി. സാങ്കേതിക പരിശീലനം നൽകി.

ഡോ. ടി. പി മുഹ്തസിം ബില്ല, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഇബ്രാഹിം പി.കെ, അഹമ്മദ് ബഷീർ തോട്ടത്തിൽ, ഡോ. മൂസ പരയിൽ തുടങ്ങിയവർ സംസാരിച്ചു. റീഡേഴ്സ് ഫോറം കോർഡിനേറ്റർ ഫഫ്സത്ത് . യു സ്വാഗതവും സ്റ്റുഡന്റ്സ് കോർഡിനേറ്റർ ആയിഷ ആഖില നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article